Categories

ഇന്നസെന്റ് വീണ്ടും അമ്മ പ്രസിഡന്റ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗണേഷ് കുമാര്‍, ദിലീപ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഇടവേള ബാബുവിനെ സെക്രട്ടറിയായും കുഞ്ചാക്കോ ബോബനെ ട്രഷററായും തിരഞ്ഞെടുത്തു.  എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.

ഇത് നാലാം തവണയാണ് ഇന്നസെന്റും ഇടവേള ബാബുവും അമ്മയുടെ ഭാരവാഹികളാവുന്നത്.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച ഹോട്ടല്‍ അബാദ് പ്ലാസയില്‍ ചേരുന്ന വാര്‍ഷികപൊതുയോഗത്തില്‍ നടക്കും. ഔദ്യോഗിക പാനലില്‍നിന്ന് നെടുമുടി വേണു, ലാല്‍, ദേവന്‍, ലാലുഅലക്‌സ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട്, ജയസൂര്യ, സാദിഖ്, കാവ്യാമാധവന്‍, ലെന, കുക്കു പരമേശ്വരന്‍ എന്നിവരാണ് മത്സരിക്കുന്നത്. പാനലിന് പുറത്തുനിന്ന് മത്സരിക്കുന്നത് രവീന്ദ്രനാണ്. ഞായറാഴ്ച രാവിലെ 11മുതല്‍ ഒരുമണിവരെയാണ് വോട്ടെടുപ്പ്. 11പേരെയാണ് തിരഞ്ഞെടുക്കേണ്ടത്.

ജൂലായ് ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.