Categories

‘ഐ എന്‍ എല്‍-യു ഡി എഫ് സഖ്യം ദേശീയനയത്തിന് വിരുദ്ധം’

കോഴിക്കോട്: ഐ എന്‍ എല്ലും യു ഡി എഫു തമ്മില്‍ കേരളത്തിലുണ്ടാക്കിയ സഖ്യം ദേശീനയത്തിന് വിരുദ്ധമാണെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍. സഖ്യം പുനപരിശോധിക്കുമെന്നും സുലൈമാന്‍ വ്യക്തമാക്കി.

ബാബരി മസ്ജിജ് തകര്‍ത്തതിനുശേഷമാണ് ഐ എന്‍ എല്‍ രൂപീകരിച്ചത്. ഐ എന്‍ എല്ലിന് ദേശീയതലത്തില്‍ ചില നിലപാടുകളുണ്ട്.ഇതില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുൂവദിക്കില്ല. ഇതിന് വിരുദ്ധമായി ആരെങ്കിലും നീക്കം നടത്തിയാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും സുലൈമാന്‍ പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടി ഘടകം യു ഡി എഫുമായി ചേര്‍ന്നുണ്ടാക്കിയ ബന്ധം ഇതിന് വിരുദ്ധമാണ്. ഈ ബന്ധം താല്‍ക്കാലികം മാത്രമാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തുടരുമോ എന്ന് പറയാനാകില്ലെന്നും മുഹമ്മദ് സുലൈമാന്‍ അഭിപ്രായപ്പെട്ടു.

ഐ എന്‍ എല്‍ കേരളഘടകം നേതൃത്വത്തെക്കുറിച്ച് ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. യു ഡി എഫുമായുണ്ടാക്കിയ സഖ്യത്തില്‍ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങള്‍ ദേശീയനേതൃത്വം വരുംദിനങ്ങളില്‍ ചര്‍ച്ചചെയ്യുമെന്നും പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമായി ഒന്നുംചെയ്യാന്‍ അനുവദിക്കില്ലെന്നും മുഹമ്മദ് സുലൈമാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഐ എന്‍ എല്ലിന്റെ ഭാവി നിലപാടുകള്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് പി എം എ സലാം പ്രതികരിച്ചു. എല്‍ ഡി എഫുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും സംസ്ഥാന കൗണ്‍സിലാണെന്ന് സലാം പറഞ്ഞു.


സമൂഹത്തോടുള്ള ബാധ്യത ഐ.എന്‍.എല്‍ നിറവേറ്റി/പി.എ.എ സലാമുമായള്ള അഭിമുഖം

ഐ.എന്‍.എല്‍ യു.ഡി.എഫിലേക്കില്ല/ എന്‍.കെ അബ്ദുല്‍ അസീസുമായുള്ള അഭിമുഖം

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.