Administrator
Administrator
ഐ എന്‍ എല്‍ സെ­ക്യു­ലര്‍ രൂ­പീ­ക­രി­ച്ചു
Administrator
Sunday 8th August 2010 6:36am

കോഴിക്കോട്­: ഐ എന്‍ എല്‍ സെ­ക്യു­ലര്‍ ഫോ­റം നി­ല­വില്‍ വ­ന്നു. ഐ എന്‍ എല്‍ വി­മ­തര്‍ ചേര്‍­ന്നാ­ണ് ഫോ­റം രൂ­പീ­ക­രി­ച്ചത്. കോഴിക്കോട്­ നടന്ന പ്രഖ്യപന കണ്‍വന്‍ഷന്‍ പി ടി എ റഹീം എം എല്‍ എ ഉദ്­ഘാടനം ചെയ്­തു. ഐ എന്‍ എ­ലി­നെ മു­സ് ലിം ലീ­ഗില്‍ ല­യി­പ്പി­ക്കാ­നു­ള്ള നീ­ക്ക­ത്തി­നെ­തി­രെ നി­ല­പാ­ടു­ള്ള­വ­രാ­ണ് പ്ര­ത്യോ­ക യോ­ഗം ചേര്‍­ന്ന് വേ­ദി രൂ­പീ­ക­രി­ച്ച­ത്.

തദ്ദേശ തിരഞ്ഞടുപ്പുകളില്‍ അടവുനയം സ്വീകരിച്ചു പരമാവധി അംഗങ്ങളെ വിജയിപ്പിച്ചെടുക്കുകയെന്ന തിരുവനന്തപുരത്തു നടന്ന ഐ.എന്‍.എല്‍ നേതൃയോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി നാഷനല്‍ ലീഗിനെ മുസ്‌­ലിം ലീഗില്‍ ലയിപ്പി­ക്കാ­നാ­ണ് ചി­ലര്‍ ശ്ര­മി­ക്കു­ന്ന­തെ­ന്ന് ഫോ­റം ഭാ­ര­വാ­ഹി­കള്‍ പ­റ­യുന്നു.

ഐ എന്‍ എല്‍ രൂപീകരി­ക്കാ­നുണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അതിനാല്‍ മുസ്­്‌­ലിം ലീഗുമായുള്ള ലയനം അസാധ്യമാണെന്നും എല്‍ ഡി എഫുമായുള്ള സഹകരണം അവസാനിപ്പി­ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുസ്‌­ലിംകളുടെ പ്രശ്‌­നം പറയാന്‍ തങ്ങള്‍ മാത്രം മതിയെന്ന ലീഗ്­ നിലപാട്­, ഹിന്ദുവിന്റെ പ്രശ്‌­നങ്ങള്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെ­ന്ന ആര്‍ എസ്­ എസ്­ നിലപാടിനു സമാ­ന­മാ­ണെന്ന് പി ടി എ റഹീം എം എല്‍ എ പറ­ഞ്ഞു.

ഐ.എന്‍.എല്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരുന്ന അബ്ദുല്ല യൂസഫ്­ അധ്യക്ഷത വഹിച്ചു. എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ്­ അബ്ദുല്‍ അസീസ്­, പി മോഹനന്‍ മാസ്റ്റര്‍, ടി വി ബാലന്‍, ജനതാദള്‍ നേതാവ്­ സി കെ നാണു, സി കെ കരീം, എയര്‍ലൈന്‍സ്­ അസീസ്­, ജെയിംസ്­ കാഞ്ഞിരത്തില്‍ സം­സാ­രിച്ചു.

Advertisement