എഡിറ്റര്‍
എഡിറ്റര്‍
കാസര്‍ഗോഡില്‍ ഐ.എന്‍.എല്ലിനെ ഒപ്പം നിര്‍ത്താന്‍ എല്‍.ഡി.എഫ് ശ്രമം, മുന്നണി ആവശ്യത്തില്‍ ഉറച്ച് നിന്ന് ഐ.എല്‍.എല്‍
എഡിറ്റര്‍
Friday 14th March 2014 6:41am

inl

കാസര്‍ഗോഡ്: മുന്നണി പ്രവേശനം സാധ്യമാകാത്തതിനെത്തുടര്‍ന്ന വിട്ട് നില്‍ക്കുന്ന ഐ.എന്‍.എല്ലിനെ ഒപ്പം നിര്‍ത്താന്‍ എല്‍.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടത് മുന്നണിയോടൊപ്പം ഏരെ സഹകരിക്കുന്ന കാസര്‍ഗോഡ് ജില്ല.ിലാണ്  ഐ.എന്‍.എല്ലിനെ ഒപ്പം നിര്‍ത്താന്‍ എല്‍.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്.

അതേ സമയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഐ.എന്‍.എല്‍ നേതാക്കളെ ഫോണില്‍ വിളിച്ച് നടപടിയില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുന്നണി പ്രേവേശന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായാണ് ഐ.എന്‍.എല്‍ നേതാക്കള്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിലിന്റെ കണ്ണൂരിലെ വീട്ടില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയും ഫലം കണ്ടിരുന്നില്ല.

ഇതിനെ പിറകെയാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ ഐ.എന്‍.എല്ലിന്റെ സഹകരണം ഉറപ്പാക്കാന്‍ സി.പി.ഐ.എം ജില്ല സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, പി,കരുണാകരന്‍ എം.പി എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനായി ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ കോഴിക്കോട് നടക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്്യാപിക്കുന്നതിനും ഇടത് മുന്നണിയുമായുള്ള സഹകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തുന്നതിനും നേരത്തെ നടന്ന സംസ്ഥാന കൗണ്‍സില്‍ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരുന്നു.

ഐ.എന്‍.എല്ലിനെ ഇപ്പോള്‍ ഇടതു മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് ഈ മാസം 10 ന് ചേര്‍ന്ന എല്‍.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനമായിരുന്നു.

Advertisement