എഡിറ്റര്‍
എഡിറ്റര്‍
ഒറ്റയ്ക്ക് മത്സരിക്കുന്നില്ല; ഇടതിനൊപ്പം തന്നെയെന്ന് ഐ.എന്‍.എല്‍
എഡിറ്റര്‍
Saturday 15th March 2014 1:42pm

inl

തിരുവനന്തപുരം: ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന് ഐ.എന്‍.എല്‍. തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ പിന്തുണക്കുമെന്നും ഐ.എന്‍.എല്‍ വ്യക്തമാക്കി.

നേരത്തേ മുന്നണി പ്രവേശം സാധ്യമാവില്ലെന്ന് എല്‍.ഡി.എഫ് അറിയിച്ചതിനെ തുടര്‍ന്ന് മുന്നണിയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനും ഒറ്റയ്ക്ക് മത്സരിക്കാനും ഐ.എന്‍.എല്ലില്‍ ധാരണയായിരുന്നു.

തുടര്‍ന്ന് സി.പി.ഐ.എം നിരന്തരം അനുനയ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ഐ.എന്‍.എല്‍ നേതാക്കള്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.

മുന്നണിയിലേക്ക് ഐ.എന്‍.എല്ലിനെ എടുക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും എല്‍.ഡി.എഫ് തുടരുന്നത്. എന്നാല്‍ ഐ.എന്‍.എല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

ഐ.എന്‍.എല്ലിനെ ഇപ്പോള്‍ ഇടതു മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് ഈ മാസം 10 ന് ചേര്‍ന്ന എല്‍.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനമാവുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട്ടും കാസര്‍കോഡുമടക്കം അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഐ.എന്‍.എല്‍ തീരുമാനിക്കുകയായിരുന്നു.

Advertisement