മാഡ്രിഡ്: റയല്‍ സോഡിഡാഡിനോട് സൂപ്പര്‍ ടീം ബാഴ്‌സ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി. സ്പാനിഷ് ലീഗിലെ 19 കളികളില്‍ 18 ലും ജേതാക്കളായ ടീമിനെ തളച്ചത് താരതമ്യേന നിരുപദ്രവകാരികളായ റയല്‍ സോഡിഡാഡാണ്.

Ads By Google

2-3 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. മത്സരത്തിന്റെ 56ാം മിനുട്ടില്‍ ബാഴ്‌സയുടെ പീക്വെ ചുവുപ്പ് കാര്‍ഡ് നേടി പുറത്തായതാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായായത്.

22 മത്സരങ്ങളില്‍ 55 പോയിന്റ്് നേടിയ ബാഴ്‌സയെ തോല്‍വി ഒട്ടും ബാധിക്കില്ലെങ്കിലും ചെറിയ ടീമിനോടുള്ള തോല്‍വി അല്‍പ്പം നാണക്കേടുണ്ടാക്കും. ലയണല്‍ മെസ്സി തന്നെയായിരുന്നു ഇത്തവണയും ബാഴ്‌സയുടെ ഗോളടി വീരന്‍.

ഇന്‍ജുറി ടൈമില്‍ കാര്‍ലോസ് മാര്‍ട്ടിനസ് നല്‍കിയ ക്രോസില്‍നിന്ന് ഇമനോള്‍ അഗിറെറ്റ്‌സെ നേടിയ ഗോളാണ് സോസിഡാഡിന്റെ തലവര മാറ്റിയത്.

ലീഗിലെ മറ്റുമത്സരങ്ങളില്‍ മലാഗ സെല്‍റ്റ വിഗോയെയും (11) ഗെറ്റാഫ് സെവിയയെയും (11) സമനിലയില്‍ തളച്ചു. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് റയോ വല്ലക്കാനോയെ ഗ്രനാഡ തോല്‍പിച്ചു.