എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്തിന് ശസ്ത്രക്രിയ; തിരിച്ചുവരവ് അഞ്ച് മാസത്തിനുശേഷം
എഡിറ്റര്‍
Thursday 3rd May 2012 10:21am

മുംബൈ: പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് അഞ്ച് മാസം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. ശ്രീശാന്തിന്റെ കാല്‍വിരലുകള്‍ക്ക് രണ്ട് ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഇരുകാല്‍വിരലിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ശ്രീ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ‘ രണ്ട് ശസ്ത്രക്രിയകള്‍ക്കുവേണ്ടി പോകുകയാണ്. അഞ്ച് മാസത്തെ വിശ്രമം ആവശ്യമാണ്.’ ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ ആഗസ്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ അണിനിരന്ന ശ്രീ അതിന് ശേഷം ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിച്ചത്. ഡിസംബറില്‍ ശസ്ത്രക്രിയ നടത്താന്‍ ആദ്യ നിശ്ചയിച്ചിരുന്നെങ്കിലും ആയുര്‍വേദ ചികിത്സ മതിയെന്ന് ശ്രീ ആദ്യം തീരുമാനിക്കുകയായിരുന്നു.

ഓസീസിനെതിരെ ഈ വര്‍ഷം നടന്ന സി.ബി. സീരീസില്‍ കളിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ശ്രീശാന്ത്. എന്നാല്‍ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ടീമിലേക്ക് പരിഗണിച്ചില്ല. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയിലുള്ള ശ്രീ ടീമിനൊപ്പം ആദ്യ ഘട്ടത്തില്‍ സഞ്ചരിച്ചിരുന്നെങ്കിലും വൈകാതെ നാഷണല്‍ ക്രിക്കറ്റ അക്കാദമിയിലേക്ക് മടങ്ങി.

റോയല്‍സ് നിരയില്‍ ശ്രീശാന്തിന് പിന്നാലെ കെവിന്‍ കൂപ്പറും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നത് അവര്‍ക്ക് തിരിച്ചടിയായി.

Malayalam News

Kerala News in English

Advertisement