സിഡ്‌നി: പരിക്കിനെത്തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കില്ല. കൈവിരലിനേറ്റ പരിക്കാണ് ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ പ്രതീക്ഷകളെ തകര്‍ത്തു.

വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കായിരിക്കും അവസാന ടെസ്റ്റില്‍ ടീമിനെ നയിക്കുക. മെല്‍ബണില്‍ നടന്ന നാലാംടെസ്റ്റ് ഇന്നിംഗ്‌സിന് ജയിച്ച് ഇംഗ്ലണ്ട് ആഷസ് തിരിച്ചുപിടിച്ചിരുന്നു. നേരത്തേ അമ്പയറോട് കയര്‍ത്തതിന് പോണ്ടിംഗിന് മാച്ച് റഫറി പിഴ ചുമത്തിയിരുന്നു.