എഡിറ്റര്‍
എഡിറ്റര്‍
പരിക്ക്: പത്താന് ത്രിരാഷ്ട്ര മത്സരം നഷ്ടമാകും
എഡിറ്റര്‍
Tuesday 25th June 2013 12:01pm

irfan

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര മത്സരം നഷ്ടമാകും.

പരിക്ക് കാരണമാണ് പത്താന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഈ വെള്ളിയാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്.

Ads By Google

പിന്‍കാലിലെ ഞരമ്പിലാണ് പരിക്ക്. പത്താന് പകരം മുഹമ്മദ് ഷമിയാവും ടീമിലുണ്ടാവുകയെന്ന് ബി.സി.സി.ഐ അറിയിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പത്താന്‍ ഉണ്ടായിരുന്നെങ്കിലും പരിക്ക് മൂലം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ഫോമില്ലായ്മയും പരിക്കും അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ കാണാമായിരുന്നു.

പരിക്കില്‍ നിന്ന് മോചിതനായി ഉടന്‍ ടീമില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

Advertisement