കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് പത്തുദിവസത്തേക്ക് കളിക്കാനാകില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന കളിയില്‍ ധോണിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പത്തുദിവസത്തേക്ക് മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഇതിനെത്തുടര്‍ന്ന് അടുത്ത മത്സരങ്ങളില്‍ സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും.

ഇന്നലത്തെ മത്സരത്തില്‍ ഫാസ്റ്റ് ബോളര്‍ ഷെയ്ന്‍ ബോണ്ടിന്റെ പന്ത് കൊണ്ട് ധോണിയുടെ കൈക്കുഴയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് പത്ത് ദിവസത്തെ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

Subscribe Us:

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നാളെ നടക്കാനിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ ധോണിയുടെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിനു തിരിച്ചടിയാവുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.