എഡിറ്റര്‍
എഡിറ്റര്‍
ബോര്‍ഡ് പ്രസിഡന്റിനെതിരെയുള്ള മത്സരത്തില്‍ നിന്നും ഡേവിഡ് വാര്‍ണര്‍ വിട്ടു നില്‍ക്കും
എഡിറ്റര്‍
Saturday 9th February 2013 12:31pm


ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പ്രാദേശിക ടീമായ  ബോര്‍ഡ് പ്രസിഡന്റിനെതിരെയുള്ള മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കും. ഫെബ്രുവരി 11 ന് രണ്ടുദിവസത്തെ പരിശീലന മത്സരം ആരംഭിക്കാനിരിക്കെയാണ് ടീമിന്റെ പ്രഖ്യാപനം..[innerad

ഇടത് കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മാറി നില്‍ക്കുകയാണ് വാര്‍ണര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന  നാല് ഏകദിനങ്ങളും പരുക്കിനെ തുടര്‍ന്ന് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന് നഷ്ടമായി.

ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍  നിന്നും ഇദ്ദേഹം വിട്ടുനില്‍ക്കുമെന്ന് വ്യക്തമായതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ മീഡിയമാനേജര്‍ മാറ്റ്‌സെനിന്‍ പറഞ്ഞു.
ഫെബ്രുവരി 22നാണ് ഇന്ത്യക്കെതിരായുള്ള ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരം.

ഇദ്ദേഹത്തിന്റെ പരിക്ക് ടീം മാനേജ്‌മെന്റ് വിലയിരുത്തിയിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ 18 വരെ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിന്റെ പരിശീലനത്തിന് വാര്‍ണര്‍ ചികിത്സ കഴിഞ്ഞെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച ചെന്നൈയിലെത്തിയ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്കൊപ്പം വാര്‍ണര്‍ എത്തിയിട്ടില്ലെന്നും  വരുന്ന ബുധനാഴ്ചയെത്തുന്ന അവസാന ബാച്ചില്‍ വാര്‍ണറുണ്ടാകുമെന്നും ഓസ്‌ട്രേലിയന്‍ ടീം മാനേജര്‍ സെനിന്‍ അറിയിച്ചു.

 

Advertisement