എഡിറ്റര്‍
എഡിറ്റര്‍
ധോണി സ്‌റ്റൈലുമായി കോഹ്‌ലിയുടെ ഫോട്ടോ സെഷന്‍; വിജയ മുഹൂര്‍ത്തത്തിലെ ഇന്ത്യന്‍ നായകനെയും പരീശിലകനെയും കാണാം
എഡിറ്റര്‍
Tuesday 28th March 2017 2:53pm

 

ധര്‍മ്മശാല: ഓസീസിനെതിരായ അവസാന ടെസ്റ്റ് മത്സരം വിജയിച്ചതോടെ തുടര്‍ച്ചയായ ഏഴാം പരമ്പര നേട്ടമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. വിജയ നിമിഷം കെ.എല്‍ രാഹുലും അവസാന മത്സരത്തിലെ നായകന്‍ അജിങ്ക്യ രാഹനെയുമായിരുന്നു ക്രീസില്‍. ഇന്ത്യന്‍ താരം വിജയ റണ്‍ നേടിയതോടെ ക്യാമറ കണ്ണുകള്‍ ഇന്ത്യന്‍ നായകന്‍ വിരാടിലേക്കും പരിശീലകന്‍ കുംബ്ലെയിലേക്കും തിരിഞ്ഞു.


Also read ‘ഭക്തിഗാനമേള: അവതരണം ധോണി നമ്പൂതിരിയും സംഘവും’; ഐ.പി.എല്ലിനിടെ ഭക്തിഗാനം കേള്‍പ്പിക്കണമെന്ന വാര്‍ത്തയുടെ കിടിലന്‍ ട്രോള്‍ വീഡിയോ


വിവാദങ്ങള്‍ നിറഞ്ഞ് നിന്ന മത്സരത്തിന്റെ വിജയ നിമിഷം നായകനും പരിശീലകനും എങ്ങനെ ആഘോഷിക്കുന്നു എന്നതായിരുന്നു ക്യാമറ കണ്ണുകള്‍ തിരഞ്ഞത്. വിജയ നിമിഷം കോഹ്‌ലി തന്റെ സഹ കളിക്കാരെ പ്രോത്സാഹിപ്പിച്ചും ആവേശം കൊണ്ടും വിജയ നിമിഷം ആസ്വദിക്കുക തന്നെയായിരുന്നു.

പരിശീലകന്‍ അനില്‍ കുംബ്ലെയാകട്ടെ തന്റെ തനത് ശൈലിയില്‍ ഗ്രൗണ്ടിലെ വിജയ നിമിഷം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. പരിശീലകന്റെ തൊട്ടടുത്ത് നിന്ന വിജയം ആസ്വദിക്കുന്ന പരമ്പരയിലെ ഇന്ത്യയുടെ വിജയ ശില്‍പ്പികളിലൊരാളായ പൂജാരയെയും വീഡിയോയില്‍ കാണാം.


Dont miss വോട്ടിടാന്‍ പോകുന്ന ദിവസം ആര്‍ത്തവം വന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കട്ടേ; എം.എം ഹസ്സനോട് ശ്രീബാല കെ. മേനോന്‍ 


എന്നാല്‍ പരമ്പര നേട്ടത്തിന് പിന്നാലെയുള്ള ഫോട്ടോ സെഷനില്‍ കോഹ്‌ലിയെ മുന്‍ ക്യാപ്റ്റന്‍ ധോണിയെ പോലെയാണ് കാണപ്പെട്ടത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ വലത് മൂലയില്‍ നിന്നാണ് കോഹ്‌ലി ടീമിന്റെ കിരീട നേട്ടം ആഘോഷിച്ചത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ച ഈ ഫോട്ടോയില്‍ കോഹ്‌ലിയുടെ ‘ധോണി സ്‌റ്റൈല്‍’ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

 

ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കാലത്ത് മഹേന്ദ്ര സിംഗ് ധോണി ഫോട്ടോ സെഷനില്‍ സ്വീകരിച്ചിരുന്നത് ഇത്തരത്തിലുള്ള ശൈലിയായിരുന്നു. ഏകദിന ലോകകപ്പും ട്വന്‍ി -20 ലോകകപ്പും ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടിയപ്പോഴെല്ലാം അമിത ആവേശം പ്രകടിപ്പിക്കാതെ ഒരു മൂലയില്‍ ഒതുങ്ങി നിന്നായിരുന്നു ധോണിയുടെ ആഘോഷ പ്രകടനം

Advertisement