Categories

ഹാട്രിക്ക് അടിച്ച് കുല്‍ദീപ്; കൊല്‍ക്കത്തയിലും ഓസീസ് വധം

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഓസ്ട്രേയയ്ക്കെതിരേ ഇന്ത്യയ്ക്കു ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 252 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 202 റണ്‍സിന് ഓള്‍ ഔട്ടാവുകായായിരുന്നു. നേരത്തെ പത്ത് റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. കുല്‍ദീപ് യാദവിന്റെ ഹാട്രിക്ക് പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്.


Also Read: ബൗളറുടെ നീല ടൗവ്വല്‍ ബൗണ്ടറി പാഴാക്കി; കുപിതനായി വിരാട്, വീഡിയോ കാണാം


ഡേവിഡ് വാര്‍ണര്‍, ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു തുടക്കത്തില്‍ ത്‌ന്നെ നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് രണ്ടു വിക്കറ്റുകളും. പിന്നാലെ വന്നവരെല്ലാം നിലയുറപ്പിക്കും മുമ്പ് കൂടാരമണയുകയായിരുന്നു.

നേരത്തെ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അജിന്‍ക്യ രഹാനെയുടെ 55 റണ്‍സ് ഇന്നിങ്സും ഇന്ത്യയ്ക്കു നിര്‍ണായകമായി. ഓസ്ട്രേലിയന്‍ നിരയില്‍ നതാന്‍ കോള്‍ട്ടര്‍ നീലും കെയ്ന്‍ റിച്ചാര്‍ഡണും മൂന്നു വിക്കറ്റു വീതം നേടിയപ്പോള്‍ പാറ്റ് കുമ്മിന്‍സും ആഷ്ടണ്‍ അഗറും ഓരോ വിക്കറ്റുകള്‍ വീതം നേടി.