മുംബൈ: എന്‍.ആര്‍ നാരായണമൂര്‍ത്തിക്ക് പകരം ഇന്‍ഫോസിസ് ചെയര്‍മാനാകുന്ന കെ.വി.കമ്മത്തിന് പ്രത്യേക ഫീ ആയി 67 ലക്ഷം രൂപ ലഭിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോത്സാഹനമായാണ്‌ തുക നല്‍കുക.

ഐ.സി.ഐ.സി.ഐയുടെ ചെയര്‍മാനായിരുന്നപ്പോള്‍ കമ്മത്തിന് ലഭിച്ചിരുന്നതിന്റെ ഇരട്ടിയാണ് ഈ തുക. 30.6 ലക്ഷം രൂപയും അഡീഷണല്‍ സിറ്റിങ് ഫീയായി 10.6 ലക്ഷം രൂപയുമായിരുന്നു ഐ.സി.ഐ.സി.ഐ അദ്ദേഹത്തിന് നല്‍കിയിരുന്നത്.

2010-2011 വര്‍ഷം ഒരു ഡയറക്ടറായിരുന്ന കമ്മത്ത് ഇന്‍ഫോസിസില്‍ നിന്ന് 56 ലക്ഷം രൂപയാണ് നേടിയത്. അദ്ദേഹത്തിന്റ ബോര്‍ഡ് ഫീയെ കൂടാതെ 150000 ഡോളര്‍ അഥവാ 67 ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കണമെന്ന് ഇന്‍ഫോസിസിന്റെ നഷ്ടപരിഹാര കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 30 വര്‍ഷത്തെ ഇന്‍ഫോസിസിന്റെ ചരിത്രത്തിലെ നിറസാനിദ്ധ്യമായിരുന്ന നാരായണമൂര്‍ത്തി പടിയിറങ്ങിയതിനെ തുടര്‍ന്നാണ് കമ്മത്ത് ഇന്‍ഫോസിസ് ചെയര്‍മാനാകുന്നത്.