കൊല്‍ക്കത്ത: മൂന്നു മാസത്തിനുള്ളില്‍ 10,000 പേരെ നിയമിക്കാന്‍ ഐ.ടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്‍ഫോസിസ് 35,000 ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു.

പശ്ചിമ ബംഗാളില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ കേന്ദ്രത്തില്‍ 5000 പേരെ നിയമിക്കാനാണ് പദ്ധതി. കേന്ദ്രത്തിന്റെ നിര്‍മാണം 36 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. നൂറു കോടി രൂപയോളം ചെലവു വരുന്ന പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.

നിലവില്‍ 1.40 ലക്ഷം പേരാണ് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നത്.

Malayalam News