ബാംഗ്ലൂര്‍: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് സൂറിച്ച് ആസ്ഥാനമായുള്ള ലോഡ്‌സ്‌റ്റോണ്‍ ഹോള്‍ഡിങ് എ.ജി എന്ന കമ്പനിയെ ഏറ്റെടുത്തു. 349മില്യണ്‍ ഡോളറിനാണ് ഇന്‍ഫോസിസ് ലോഡ്‌സ്‌റ്റോണ്‍ സ്വന്തമാക്കിയത്.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഉപദേശകര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ് ലോഡ്‌സ്‌റ്റോണ്‍.

Ads By Google

850 ജീവനക്കാരാണ് ലോഡ്‌സ്‌റ്റോണിനുളളത്. ഇതില്‍ 750 മുന്‍പരിചയമുള്ള സാപ് കണ്‍സള്‍ട്ടന്റുമാരാണ്. ഉത്പാദനം, വാഹനം, ലൈഫ് സയന്‍സ് മേഖലകളിലായി 200 ഓളം ഇടപാടുകാരെ ലോഡ്‌സ്‌റ്റോണ്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇന്‍ഫോസിസിന്റെ ഇടപാടുകാരുടെ എണ്ണം 700ല്‍ നിന്ന് 900ത്തിലേക്ക് ഉയരാന്‍ ഇത് സഹായിക്കും.

10 വ്യവസായ സംരഭങ്ങളിലായി 30,000 ത്തിലധികം കണ്‍സള്‍ട്ടന്റുകളാണ് ഇന്‍ഫോസിസിനുള്ളത്. കമ്പനിയുടെ 31% വരുമാനവും ഇതില്‍ നിന്നാണ്. ലോഡ്‌സ്‌റ്റോണ്‍ ഏറ്റെടുത്തത് ആഗോളതലത്തില്‍ പ്രത്യേകിച്ച് യൂറോപ്പ്, ലാറ്റിനമേരിക്ക പോലുള്ള മാര്‍ക്കറ്റുകളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇന്‍ഫോസിസിനെ സഹായിക്കും.