ബാംഗളൂരു: ദല്‍ഹി പബ്ലിക് സ്‌കൂള്‍ ടീച്ചറായിരുന്ന പ്രിയങ്ക ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഇന്‍ഫോസിസ് ഹ്യൂസന്‍ റിസോര്‍സ് മാനേജര്‍ സതീഷ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്തൃപിതാവായ ആനന്ദ് കുമാര്‍ ഗുപ്തയെയും പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച്ചയായിരുന്നു ദല്‍ഹി പബ്ലിക് സ്‌കൂള്‍ ടീച്ചറായിരുന്ന പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു. അന്നുതന്നെ പ്രിയങ്കയുടെ മൃതദേഹം സംസ്‌കരിച്ചു. പ്രിയങ്കയുടേത് സ്വാഭാവികമരണമാണെന്ന സതീഷിന്റേയും അച്ഛന്‍ ആനന്ദിന്റേയും വാദങ്ങള്‍ക്ക് തെളിവില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

സതീഷിന്റെ വീട്ടുകാരുമായുണ്ടായ കലഹത്തെത്തുടര്‍ന്ന് ഇരുവരും വേറെവീട്ടിലായിരുന്നു താമസം.