ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സി.ഇ.ഒ അടക്കമുള്ള ഉന്നതസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സുതാര്യമായ രീതിയിലായിരിക്കുമെന്ന് സ്ഥാനമൊഴിയുന്ന ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ.

നേരത്തേ പുതിയ സി.ഇ.ഒയെ തിരഞ്ഞെടുക്കുന്നതില്‍ ഇന്‍ഫോസിസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മോഹന്‍ദാസ് രംഗത്തെത്തിയത്. പരിചയവും കാര്യക്ഷമതയുമായിരിക്കും പുതിയ സി.ഇ.ഒ യെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോസിസിന്റെ മേലുദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയെ മോഹന്‍ദാസ് പൈ തന്നെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ അഭിപ്രായം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്ന് പറഞ്ഞ് മോഹന്‍ദാസ് പൈ വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു.