മൈസൂര്‍: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജീസ് 12,000 ആളുകളെ പുതുതായി റിക്രൂട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലാണ് കമ്പനി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇന്‍ഫോസിസ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ക്രിസ് ഗോപാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഒന്നര ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇന്‍ഫോസിസിലുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 45000 പുതിയ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് ഇന്‍ഫോസിസ് പറഞ്ഞിരുന്നു. ഇതില്‍ 26000 പേരെ കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം വഴി തെരഞ്ഞെടുത്തിരുന്നു. വര്‍ഷാവസനത്തോടെ മുഴുവന്‍ റിക്രൂട്ട്‌മെന്റും നടത്താനാണ് കമ്പനിയുടെ ലക്ഷ്യം.2011 ന്റ ആദ്യപാദമവസാനിച്ചപ്പോള്‍ ഏതാണ്ട് 7000 തൊഴിലാളികള്‍ കമ്പനി വിട്ടിരുന്നു. പുതിയ റിക്രൂട്ട്‌മെന്റിലൂടെ ഈ ഒഴിവുകളും നികത്താമെന്നാണ് കമ്പനി കരുതുന്നത്.

അതിനിടെ 2011 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കമ്പനി പറഞ്ഞു. 15.75 ശതമാനം വര്‍ദ്ധനവോടെ അറ്റാദായം 1,722 കോടിയായി.