എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ഫോസിസില്‍ ചെലവ് ചുരുക്കല്‍ തുടങ്ങി
എഡിറ്റര്‍
Friday 2nd November 2012 11:45am

ബാംഗ്ലൂര്‍: രാജ്യത്തെ ഒന്നാംനിര ഐ.ടി കമ്പനികളില്‍ ഒന്നായ ഇന്‍ഫോസിസില്‍ ചെലവ് ചുരുക്കല്‍ നടപടി തുടങ്ങി.

കമ്പനിയുടെ ലാഭ മാര്‍ജിന്‍ പടിപടിയായി കുറയുന്നതും ജീവനക്കാരുടെ ശമ്പളത്തില്‍ പൊടുന്നനെ കാര്യമായ വര്‍ധന വരുത്തിയതുമാണ് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Ads By Google

ഇതിന്റെ ഭാഗമായി വിവിധ കാമ്പസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത 1700 ട്രെയിനികളുടെ നിയമനം നീട്ടി. കാമ്പസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളുടെ നിയമന തീയതി മൂന്നുമാസം മാത്രമാണ് നീട്ടിയതെന്നും ഇക്കാലയളവില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ട്രെയിനിങ്ങിന് സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വക്താവ് വിശദീകരിച്ചു.

കൂടാതെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിമാനങ്ങളില്‍ ബിസിനസ് ക്‌ളാസ് യാത്ര അനുവദിച്ചിരുന്നതും റദ്ദാക്കിയിട്ടുണ്ട്.
കമ്പനിയില്‍ ചെലവ് ചുരക്കല്‍ നടപടികള്‍ ഉണ്ടകുമെന്ന് കാണിച്ച് സി.ഇ.ഒ എസ്.ഡി.ഷിബുലാല്‍ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തു.

പ്രധാന വരുമാന ശ്രോതസുകളായ യൂറോപ്പിലും അമേരിക്കലും കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇന്‍ഫോസിസിന്റെ ലാഭത്തെന്മ കാര്യമായി ബാധിക്കുന്നുണ്ട്.

2011 ഡിസംബറില്‍ 31.2 ശതമാനമായിരുന്നു ഇന്‍ഫോസിസിന്റെ ലാഭ മാര്‍ജിന്‍. കഴിഞ്ഞ പാദന്മില്‍ ഇത് 26.34 ശതമാനന്മിലേക്കാണ് കുറഞ്ഞത്.

Advertisement