മുംബൈ: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. സെപ്റ്റംബര്‍ 30 ലെ കണക്കുകളനുസരിച്ച് കമ്പനിയുടെ രണ്ടാംപാദത്തിലെ ലാഭം 13 ശതമാനം വര്‍ധിച്ച് 1737 കോടിയിലെത്തി. ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 1535 കോടിയായിരുന്നു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ വരുമാനം 6673 കോടിയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം വരുമാനം 5433 കോടിയായിരുന്നു. ലാഭത്തിന്റെ വിഹിതം കമ്പനി ഓഹരി ഉടമകള്‍ക്ക് നല്‍കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

Subscribe Us: