ബാംഗ്ലൂര്‍ : രാജ്യത്തെ വന്‍കിട ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം െ്രെതമാസത്തില്‍ 2,369 കോടി രൂപ ലാഭം കൈവരിച്ചു.

Ads By Google

Subscribe Us:

രാവിലെ 10.30ന് 12.83 ശതമാനത്തിന്റെ നേട്ടവുമായി 2618 രൂപയിലാണ് ഇന്‍ഫോസിസ് ഓഹരി. ഒരവസരത്തില്‍ 2653 രൂപ വരെ ഉയര്‍ന്നിരുന്നു.
മുന്‍വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 2,372 കോടിയില്‍ നിന്ന് വലിയ മാറ്റമില്ല. 2,225 കോടി രൂപയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്.

പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതോടെ ഇന്‍ഫോസിസിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. കമ്പനിയുടെ വരുമാനം  9,298 കോടി രൂപയില്‍ നിന്ന് 10,424 കോടി രൂപയായി വര്‍ധിച്ചു.

നടപ്പുസാമ്പത്തിക വര്‍ഷത്തെ വരുമാനലക്ഷ്യം കമ്പനി ഉയര്‍ത്തി. 39,580 കോടി രൂപയില്‍ നിന്ന് 40,750 കോടി രൂപയായാണ് ഉയര്‍ത്തിയത്. എട്ടു െ്രെതമാസങ്ങള്‍ക്കു ശേഷമാണ് ഇന്‍ഫോസിസ് വരുമാന അനുമാനം ഉയര്‍ത്തുന്നത്.

മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഇന്‍ഫോസിസിന് കഴിഞ്ഞെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.ഡി.ഷിബുലാല്‍ പറഞ്ഞു.

ഡോളറിന്റെ അടിസ്ഥാനത്തിലുള്ള വരുമാനം 745 കോടി ഡോളറായിരിക്കുമെന്നാണ് അനുമാനം. നേരത്തെ 734 കോടി ഡോളറായിരുന്നു ലക്ഷ്യമിട്ടിരുന്നത്.