ബാംഗ്ലൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ സേവന കയറ്റുമതി സ്ഥാപനമായ ഇന്‍ഫോസിസിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 24.29% ലാഭവളര്‍ച്ച.

Ads By Google

Subscribe Us:

കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടത്തുമ്പോള്‍ 21.7% വര്‍ധന നേടി 9858 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8099 കോടി രൂപായായിരുന്നു മൊത്തവരുമാനം.

സെപ്റ്റംബര്‍ 30ന് അവസാനിച്ച മൂന്ന് മാസത്തില്‍ 2,369 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1906 കോടി രൂപയായിരുന്നു ലാഭം.

ഓഹരിവിപണി ഇന്‍ഫോസിസ് ഫലത്തോട് എതിരായാണ് പ്രതികരിച്ചത്. ഇന്‍ഫോസിസ് ഓഹരിവില ഏഴു ശതമാനത്തിലേറെ കുറയുകയാണ് ചെയ്തത്.

പിന്നീട് ഓഹരിവില അല്‍പം തിരിച്ചുകയറിയെങ്കിലും നാലര ശതമാനത്തിലേറെ വിലയിടിഞ്ഞാണ് വ്യാപാരം തുടരുന്നത്.