എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍: സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Monday 30th January 2017 10:10am

infosis

പൂനെ: പൂനെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) മരിച്ചത്. കോഴിക്കോട് പയമ്പ്ര സ്വദേശിയാണ്.

കഴുത്തില്‍ കംപ്യൂട്ടര്‍ കേബിള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രസീലയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെത്തുടര്‍ന്നു കാണാതായ അസംകാരനായ സുരക്ഷാ ജീവനക്കാരന്‍ ബാബെന്‍ സൈക്യയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാബെനെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്ന സമയത്ത് ബാബെന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാള്‍ ഓഫിസിനുള്ളില്‍ കടന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. സെക്യൂരിറ്റി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

പുണെയിലെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്കിലെ ഓഫിസിലാണ് യുവതി കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മരണം നടന്നതെന്നു വിശ്വസിക്കുന്നു. എന്നാല്‍, ഓഫീസിലെ സഹജീവനക്കാര്‍ രാത്രി വൈകി മാത്രമാണ് വിവരം അറിഞ്ഞത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങള്‍ ബംഗളുരുവില്‍ ഓണ്‍ലൈനിലും ഉണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.

കഴുത്തില്‍ കംപ്യൂട്ടര്‍ വയര്‍ മുറുകിയ നിലയിലാണ് ഒന്‍പതാം നിലയിലെ ഓഫിസില്‍ മൃതദേഹം യുവതി മാത്രമായിരുന്നു ഓഫിസിലുണ്ടായിരുന്നത്.

ബെംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. പിന്നീട് മാനേജര്‍ യുവതിയെ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സുരക്ഷാ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.

Advertisement