എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക മാന്ദ്യം; ഇന്‍ഫോസിസില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു
എഡിറ്റര്‍
Friday 4th January 2013 3:06pm

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. തുടക്കത്തില്‍ 5,000 പേരെയാവും പിരിച്ചുവിടാനാണ് ഇന്‍ഫോസിസിന്റെ പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി സ്ഥാപനങ്ങളിലൊന്നാണ് ഇന്‍ഫോസിസ്.

Ads By Google

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളിലും കമ്പനി 2000 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മോശം പ്രകടനം കാഴ്ച്ചവെക്കുന്നവരെയാകും ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക.

ഒന്നര ലക്ഷത്തോളം ജീവനക്കാരുള്ള ഇന്‍ഫോസിസില്‍ ഏതാണ്ട് 34 ശതമാനം പേരാണ് മോശം പ്രകടനം നടത്തുന്നത്. ഇവര്‍ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ ആറ് മാസത്തെ സാവകാശം നല്‍കണമെന്ന നിര്‍ദ്ദേശം മറികടന്നാണ് കമ്പനിയുടെ തീരുമാനം.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഏതാനും മാസം മുമ്പ് ജീനക്കാരുടെ ശമ്പളവര്‍ധന കമ്പനി മരവിപ്പിച്ചിരുന്നു.

Advertisement