ബാംഗ്ലൂര്‍: ടെക്‌നോക്രാറ്റ് ഭീമനായ ഇന്‍ഫോസിസും ഇരുചക്രഹവാഹന കമ്പനിയായ ടി വി എസും പുതിയ ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകന്‍ മോഹന്‍ മൂര്‍ത്തിയും ടി വി എസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെ മകള്‍ ലക്ഷ്മി ശ്രീനിവാസനും തമ്മിലുള്ള വിവാഹവാര്‍ത്തയാണ് മാര്‍ക്കറ്റില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കല്യാണത്തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി എച്ച് ടി യെടുത്ത ആളാണ് രോഹന്‍. ലക്ഷ്മിയെ മരുമകളായി ലഭിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എന്‍ ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു. വിവാഹം ചെന്നൈയിലും സത്ക്കാരം ബാംഗ്ലൂരിലും നടത്താനാണ് നാരായണമൂര്‍ത്തിയുടെ പ്ലാന്‍.