ബാംഗ്ലൂര്‍: രത്തന്‍ ടാറ്റക്കു ശേഷം ഇനി എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ ഊഴം. രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിക്കായുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന.

ഐ സി ഐ സി ഐ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ വി കാമത്ത്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ജെഫ്രിസീന്‍ ലേമാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് മൂര്‍ത്തിയുടെ പിന്‍ഗാമിയെ കണ്ടെത്തുക. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.