Categories

സോ­ണി ബി തെ­ങ്ങ­മം: ശി­പാ­ര്‍­ശ­യില്‍ ഗ­വര്‍­ണര്‍ ഒ­പ്പു­വെച്ചു

തിരുവനന്തപുരം: സോണി ബി തെങ്ങമത്തെ സംസ്ഥാന വിവരവകാശ കമ്മീഷനില്‍ അംഗമാക്കാനുള്ള സര്‍­ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഒ­പ്പുവെച്ചു. സി പി ഐ നേതാവ് കുടിയായ സോണി ബി തെങ്ങമത്തെ കമ്മീഷന്‍ അംഗമാക്കാനുള്ള ശുപാര്‍ശയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. രാഷ്ട്രീയക്കാരന്‍ കമ്മീഷനംഗമാകുന്നതിനെ ചോദ്യം ചെയ്തുള്ള പരാതിയിലായിരുന്നു ഗവര്‍ണറുടെ നടപ­ടി.

എന്നാല്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് മുന്‍പ് സോണി ബി തെങ്ങമം രാഷ്ട്രീയ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു­വെന്ന സര്‍ക്കാര്‍ മറുപ­ടി ഗ­വര്‍­ണര്‍ അം­ഗീ­ക­രി­ക്കു­ക­യാ­യി­രുന്നു. രാഷ്ട്രീയപാര്‍ട്ടികളില്‍ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിയെ വിവരാവകാശ കമ്മീണറാക്കരുതെന്ന 2005 ലെ വിവരാവകാശ നിയ­മ­ത്തി­നെ­തി­രാ­ണ് സര്‍­ക്കാര്‍ ന­ട­പ­ടി­യെ­ന്നാ­ണ് ആ­രോ­പണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.