എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശം: അപേക്ഷകന്‍ പേരു വെളിപ്പെടുത്തേണ്ടതില്ല
എഡിറ്റര്‍
Saturday 18th January 2014 12:00am

RTI

ന്യൂദല്‍ഹി: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കാന്‍ അപേക്ഷകന്‍ ഇനി പേര് പുറത്തു പറയേണ്ടതില്ല. പകരം പോസ്റ്റ് ബോക്‌സ് നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.

വിവരാവകാശ പ്രവര്‍ത്തകര്‍ പലപ്പോഴും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന അപേക്ഷകന്റെ പേരു വിവരങ്ങള്‍ ശേഖരിച്ച് അവരെ ആക്രമിക്കുന്നതിനാലാണ് ഇനി മുതല്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടത്.

പേരിനു പകരം പോസ്റ്റ് ബോക്‌സ് നമ്പര്‍ മാത്രം നല്‍കിയാലും വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

രാജ്യത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 23 വിവരാവകാശ പ്രവര്‍ത്തരാണ് കൊല്ലപ്പെട്ടത്.

Advertisement