എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലും കഞ്ചാവ് കിട്ടും; പൊലീസ് പിടിച്ചാല്‍ ചെയ്യേണ്ടതിതാണ്; വിദേശികള്‍ക്ക് ഒരു വെബ്‌സൈറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങളിങ്ങനെ
എഡിറ്റര്‍
Monday 21st August 2017 9:07am

കോഴിക്കോട്: ലോകത്തിലെ കഞ്ചാവ് ലഭ്യതയെക്കുറിച്ച് വിവരം നല്‍കുന്ന വെബ്‌സൈറ്റില്‍ കേരളത്തിലെ കോളനികളുടെ വിവരങ്ങളും. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കഞ്ചാവ് ലഭ്യതയെക്കുറിച്ച് വിവരം നല്‍കുന്ന സൈറ്റിലാണ് കേരളത്തിലെ കോളനികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെയും കേരളത്തില്‍ കഞ്ചാവ് ലഭ്യമാണെന്ന വിവരങ്ങള്‍ സഞ്ചാരികള്‍ക്കായുള്ള സൈറ്റുകളില്‍ വന്നിരുന്നത് വാര്‍ത്തായിരുന്നു.


Also read ‘അത് വെട്ടണം ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല’; രണ്ടാമൂഴത്തില്‍ വെട്ടി നിരത്തലുകള്‍ ഉണ്ടാകില്ലെന്ന് എം.ടി


കേരളത്തില്‍ കഞ്ചാവ് നിയമ വിരുദ്ധമാണെന്നും പിടിക്കപ്പെട്ടാലുള്ള ശിക്ഷ ഏതൊക്കെയാണെന്നും സഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നു പിടിക്കപ്പെടുകയാണെങ്കില്‍ ചെറിയ തുക പൊലീസിന് കൈക്കൂലിയായി നല്‍കിയാല്‍ രക്ഷപെടാമെന്നാണ് വെബ്‌സൈറ്റ് വിശദീകരിക്കുന്നത്.

പൊലീസ് പിടിക്കുകയാണെങ്കില്‍ ഉടന്‍ കൈക്കൂലി നല്‍കണം. 20 ഡോളറൊക്കെ നല്‍കിയാല്‍ കേരളാ പൊലീസ് സംതൃപ്തരാകും. സ്റ്റേഷനിലെത്തുന്നതിനു മുമ്പേ പണം നല്‍കണമെന്നും അല്ലെങ്കില്‍ സ്റ്റേഷനിലുള്ള കൂടുതല്‍ പേര്‍ക്ക് പണം നല്‍കേണ്ടി വരുമെന്നും സൈറ്റ് സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.


Dont Miss ‘മാടമ്പള്ളിയിലെ ആ നാഗവല്ലി ശശികലയോ ശോഭയോ അല്ല’; ഈ കാണുന്നതൊന്നും അല്ല രാഹുല്‍ ഈശ്വറെന്ന് രശ്മി നായര്‍


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് കേരളാ പൊലീസിന്റെ കൈക്കൂലി പ്രിയത്തെക്കുറിച്ചും കേരളത്തിലെ കഞ്ചാവ് ലഭ്യതയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിലെ കഞ്ചാവിന്റെ വിലവിരങ്ങളും സൈറ്റിലുണ്ട്.

ആഗസ്റ്റ് അഞ്ചിന് നല്‍കിയ വിലയനുസരിച്ച് 30 ഗ്രാം കഞ്ചാവിന് ഒരു ഡോളറാണ് വില. കഞ്ചാവും കഞ്ചാവ് അനുബന്ധ ഉത്പന്നങ്ങളും കേരളത്തില്‍ ലഭ്യമാണെന്നും എന്നാല്‍ ശരിയായ ഇടനിലക്കാരനെ കണ്ടെത്തണമെന്നും പറയുന്ന സൈറ്റ് കഞ്ചാവ് വാങ്ങുമ്പോള്‍ വിലപേശി വാങ്ങണമെന്നും സഞ്ചാരികളോട് ഉപദേശിക്കുന്നുണ്ട്.

Advertisement