നിങ്ങള്‍ വളരെ ഫ്രണ്ട്‌ലിയായി് മെസ്സേജ് അയയ്ക്കുന്ന ആളാണോ, അല്ലെങ്കില്‍ മെസ്സേജിനൊപ്പം ചുംബന ചിഹ്നങ്ങളോ റ്റോ കൂട്ടിച്ചേര്‍ക്കാറുണ്ടോ എന്നാല്‍ ഉടന്‍ തന്നെ അത് അവസാനിപ്പിച്ചോളൂ,

Subscribe Us:

കാരണം അത്തരം മെസ്സേജുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കാണ് അയയ്ക്കുന്നതെങ്കില്‍ കൂടി അത് അവരെ അസ്വസ്ഥതരാക്കുമെന്നാണ് പുതിയപഠനങ്ങള്‍ തെളിയിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലമല്ല നിങ്ങള്‍ക്ക് ലഭിക്കുകയെന്നും പഠനം വ്യക്തമാക്കുന്നു.

Ads By Google

യു.കെ കമ്പനിയില്‍ നടത്തിയ സര്‍വേയിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും ഇത്തരം മെസ്സേജുകളെ ഇഷ്ടപ്പെടുന്നില്ലെന്നാണ് വ്യക്തമായത്. ബാക്കിയുള്ള 44 ശതമാനം പേരും ഇത്തരം മെസ്സേജുകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും അത് അവരെ അസ്വസ്തരാക്കുന്നില്ലെന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍ ജോലിത്തിരക്കിനിടെയും മറ്റും വരുന്ന ഇത്തരം മെസ്സേജുകള്‍ ജോലിയിലുളള ശ്രദ്ധ കുറയാനും മറ്റും കാരണമാകുമെന്നും പറയുന്നു.  പല മെസ്സേജുകളുടേയും കൂടെ അനാവശ്യമായി അശ്ലീലം കൂട്ടിച്ചേര്‍ത്ത് മെസ്സേജ് അയയ്ക്കുന്ന ചിലരുണ്ട്. എന്നാല്‍ സുഹൃത്തായതിന്റെ പേരില്‍ ഇത്തരക്കാരെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ഇത്തരത്തിലയയ്ക്കുന്ന സന്ദേശങ്ങളെല്ലാം തന്നെ ഫോര്‍വേഡ് മെസ്സേജുകളായിരിക്കുമെന്നതാണ് മറ്റൊരു സംഗതി. ഇത്തരത്തില്‍ മെസ്സേജുകള്‍ എല്ലാവരിലേക്കും എത്തിച്ച് സന്തോഷം കണ്ടെത്തുന്ന ചിലകൂട്ടരും ഉണ്ടെന്നും പഠനം പറയുന്നു.