ന്യൂദല്‍ഹി: ഉയരുന്ന പണപ്പെരുപ്പം ആറുശതമാനമായി കുറയ്ക്കാനാകുമെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു. ഭക്ഷ്യബന്ധിത പണപ്പെരുപ്പത്തിലുണ്ടായ കുറവ് ഇതിന്റെ സൂചനയാണെന്നും ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

2009 നവംബറില്‍ പണപ്പെരുപ്പനിരക്ക് 4.50 ശതമാനമായി കുറഞ്ഞിരുന്നു. ഈവര്‍ഷം ഒക്ടോബറില്‍ പണപ്പെരുപ്പം 8.58 ശതമാനമായിരുന്നു. തുടര്‍ച്ചയായ നാലാംമാസമാണ് നിരക്ക് ഒറ്റസംഖ്യയില്‍ തുടരുന്നത്.

Subscribe Us:

മൊത്തവിലനിലവാരത്തിന്റെ പുതിയ സൂചികപ്രകാരമാണ് ഭക്ഷ്യബന്ധിത പണപ്പെരുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിനിടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഒന്‍പത് ശതമാനം കടന്നേക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.