മുംബൈ: ഈ വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്തെ പണപ്പെരുപ്പം 6-8 ശതമാനം വരെയായി കുറയുമെന്ന് സര്‍വ്വേ. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ സര്‍വ്വേയിലാണ് പണപ്പെരുപ്പം കുറയാന്‍ സാധ്യതയുണ്ടെന്ന് സൂചനയുള്ളത്.

പണപ്പെരുപ്പ നിരക്ക് അടുത്തരണ്ടുമാസം കൂടി നിലവിലെ സ്ഥിതിയില്‍ തുടരുമെന്നും സര്‍വ്വേയില്‍ റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായ മൂല്യത്തകര്‍ച്ച, ക്രമംതെറ്റിയുള്ള കാലവര്‍ഷം, ഇന്ധനവില വര്‍ധന എന്നിവയാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ത്താന്‍ കാരണമെന്നും സര്‍വ്വേയില്‍ സൂചിപ്പിക്കുന്നു.