ന്യൂദല്‍ഹി: പണപ്പെരുപ്പം ഉടന്‍ കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. ഉത്പന്ന വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ നീങ്ങി തുടങ്ങിയതോടെ പണപ്പെരുപ്പം ഉടന്‍ കുറയും. ഉത്പന്നങ്ങളുടെ വിതരണത്തിലുണ്ടായിരുന്ന തടസ്സമാണ് പണപ്പെരുപ്പം ഉയര്‍ന്നുതന്നെ തുടരുന്നതിനുള്ള പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പണപ്പെരുപ്പം പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികളെടുത്തു കഴിഞ്ഞു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തന്നെ പണപ്പെരുപ്പം കുറയുമെന്നാണ് കരുതുന്നതെന്നും പ്രണബ് കുമാര്‍ പറഞ്ഞു.

Subscribe Us:

പച്ചക്കറികളുടെയും പഴങ്ങളുടെയും വില വര്‍ധന കാരണം ഒക്ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നിരുന്നു.