ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം ആറ് ശതമാനമാക്കി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നമ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും ദേശീയവികസന സമിതി യോഗത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

നടപ്പുവര്‍ഷം രണ്ടാംപകുതിയോടെ പണപ്പെരുപ്പം കുറക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. കാര്‍ഷിക വിളകള്‍ മഴയെ ആശ്രയിച്ചാണിരിക്കുന്നത്. മികച്ച മഴ ലഭിച്ചാല്‍ കാര്‍ഷികോത്പ്പാദനം വര്‍ധിക്കുകയും വില കുറയുകയും ചെയ്യും. ചരക്ക്‌സേവന നികുതി ഏകീകരിക്കാനായി സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിക്കണമെന്നും മന്‍മോഹന്‍ സിംഗ് അഭ്യര്‍ത്ഥിച്ചു.