ന്യൂദല്‍ഹി: വര്‍ഷാവസാനത്തോടെ പണപ്പെരുപ്പ നിരക്ക് ഏഴുശതമാനത്തിന് താഴെയെത്തുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണപ്പെരുപ്പം ആശങ്കയുണര്‍ത്തുന്ന പ്രശ്‌നമാണ്. ഭക്ഷ്യബന്ധിത പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. നിരക്ക് വര്‍ഷാവസാനത്തോടെ ഏഴുശതമാനത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോളസാമ്പത്തിക മാന്ദ്യമുണ്ടായെങ്കിലും അത് ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും രാജ്യം സാമ്പത്തിക പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.