ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിലെ കണക്കുകളനുസരിച്ച് നിരക്ക് 8.66 ശതമാനമായിട്ടാണ് കുറഞ്ഞിട്ടുള്ളത്.

പഴങ്ങളുടെ വിലയിലുണ്ടായ കുറവാണ് നിരക്ക് കുറയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിസര്‍വ്വ് ബാങ്ക് സ്വീകരിച്ച നടപടികളും ഫലപ്രാപ്തിയിലെത്തുന്ന എന്നതിന്റെ സൂചനയായിട്ടും ഇതിനെ കണക്കാക്കുന്നുണ്ട്.

മാര്‍ച്ചില്‍ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പ നിരക്ക് 9.04 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനത്തിലെത്തുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ കൗഷിക് ബസു നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഏപ്രിലില്‍ നിരക്ക് ഒമ്പത് ശതമാനമാകുമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് കണക്കുകൂട്ടിയത്.