ന്യൂദല്‍ഹി: പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 8.23 ശതമാനമായിട്ടുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച്ചയിലെ നിരക്ക് 8.43 ശതമാനമായിരുന്നു.

ഗോതമ്പ്, പഞ്ചസാര, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് നിരക്ക് കുറയാനിടയാക്കിയത്. പഞ്ചസാരയുടെ വിലയില്‍ 14 ശതമാനത്തിന്റേയും ധാന്യങ്ങളുടെ വിലയില്‍ 12 ശതമാനത്തിന്റേയും ഗോതമ്പിന്റെ വിലയില്‍ 4 ശതമാനത്തിന്റേയും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ പഴം, പച്ചക്കറി എന്നിവയുടെ വില ഉയര്‍ന്നുതന്നെയാണുള്ളത്. നേരത്തേ പണപ്പെരുപ്പ നിരക്ക് 8.5 ശതമാനത്തിലെത്തുമെന്ന് ധനകാര്യ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു.