ന്യൂദല്‍ഹി: നവംബറില്‍ അവസാനിച്ച വാരം രാജ്യത്തെ പണപ്പെരുപ്പം 7.48 ശതമാനമായി കുറഞ്ഞു. ഭക്ഷ്യബന്ധിത പണപ്പെരുപ്പത്തിലുണ്ടായ കുറവാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചതെന്നാണ് സൂചന.

ഒക്ടോബറില്‍ പണപ്പെരുപ്പ നിരക്ക് 8.58 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേസമയം നിരക്ക് അഞ്ചുശതമാനത്തിന് താഴെയായിരുന്നു. പുതിയ മൊത്തവിലസൂചികയുടെ അടിസ്ഥാനത്തിലാണ് നിരക്ക് പുറത്തുവിട്ടിരിക്കുന്നത്.

അതിനിടെ പണപ്പെരുപ്പനിരക്ക് ആറുശതമാനമായി കുറയ്ക്കാനാകുമെന്ന് പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു.