ജമ്മു: പൂഞ്ച് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തി. നിയന്ത്രണരേഖക്കുസമീപം വെച്ചാണ് 5 മറാത്ത ഇന്‍ഫന്റിയിലെ സൈനികര്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തത്.

ദിവസേനയുള്ള നിരീക്ഷണത്തിനിടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികളും സൈന്യവും തമ്മില്‍ കനത്ത വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. എ കെ 47 അടക്കമുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.