എഡിറ്റര്‍
എഡിറ്റര്‍
അനസ്‌തേഷ്യ നല്‍കിയ കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ക്ക് സാധ്യത
എഡിറ്റര്‍
Saturday 1st September 2012 1:10pm

മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നത് അപകടകരമെന്ന് ഗവേഷകര്‍. ഇത്തരം കുട്ടികളില്‍ പഠന വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

Ads By Google

പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

വെസ്‌റ്റേണ്‍ ആസ്‌ത്രേലിയന്‍ പ്രഗ്നന്‍സി കോഹോര്‍ട്ട് സ്റ്റഡിയുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. 1989-1992നും ഇടയില്‍ പടിഞ്ഞാറന്‍ ആസ്‌ത്രേലിയയില്‍ ജനിച്ച 2868 കുട്ടികളിലാണ് റെയ്ന്‍ പഠനം നടത്തിയത്.

റെയ്ന്‍ പഠനത്തിന് ഉപയോഗിച്ച കുട്ടികളില്‍ നിന്നും 321 പേരെയാണ് ഗവേഷകര്‍ ഈ പഠനത്തിനായി തിരഞ്ഞെടുത്തത്. സര്‍ജറിക്കോ, രോഗനിര്‍ണയത്തിനോ മറ്റോ ആയി അനസ്‌തേഷ്യ നല്‍കിയ കുട്ടികളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് പത്ത് വയസാകുമ്പോഴേക്കും സാമാന്യബുദ്ധിക്ക് പ്രശ്‌നമുണ്ടാകുമെന്ന് പ്രഫസര്‍ റെഗ്ലി വോണ്‍ പറയുന്നു.

എന്നാല്‍ അനസ്‌തേഷ്യ കാരണമാണോ അതോ സര്‍ജറിയുടെയും മരുന്നുകളുടെ പ്രഭാവം കാരണമാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് തങ്ങള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നില്ലെന്ന് യൂണിവേഴ്‌സിറ്റിയിലെ അണ്‍ജേണ്‍ സ്റ്റേണ്‍ബര്‍ഗ് പറഞ്ഞു.

യു.എസ് ജേര്‍ണല്‍ ഓഫ് പീഡിയാട്രിക്‌സില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisement