എഡിറ്റര്‍
എഡിറ്റര്‍
ജോണ്‍ ബ്രിട്ടാസിന് നായിക ഇനിയ
എഡിറ്റര്‍
Wednesday 29th January 2014 11:54am

john-iniya

മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ  ജോണ്‍ ബ്രിട്ടാസിന് നായിക തെന്നിന്ത്യന്‍ സുന്ദരി ഇനിയ. മധു കൈതപ്രത്തിന്റെ ഇന്‍ ദ ലൈംലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ബ്രിട്ടാസിന്റെ ജോഡിയായി ഇനിയ എത്തുന്നത്.

ചിത്രത്തില്‍ ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എക്‌സിക്യൂട്ടീവ് ആയി ബ്രിട്ടാസും നര്‍ത്തകിയായി ഇനിയയും പ്രത്യക്ഷപ്പെടും.

നാട്ടില്‍ നിന്നും ഗള്‍ഫില്‍ കുടിയേറി പാര്‍ത്ത ഒരു വ്യത്യസ്തനായ വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒമാന്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സി. വി ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രതാപ് പോത്തനും മനോജ് കെ ജയനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മധുവിനെപ്പോലെ ദേശീയ അവാര്‍ഡ് ജേതാവായ ഒരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ചിത്രത്തില്‍ തന്റെ മികച്ച പ്രകടനം കാഴ്ച്ചവക്കുമെന്നും നായിക ഇനിയ പറഞ്ഞു.

തമിഴ് ചിത്രം വാകൈ സൂട വാ യിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് ഇനിയ. മലയാളത്തില്‍ അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം , റേഡിയോ എന്നീ ചിത്രങ്ങളിലും ഇനിയ അഭിനയിച്ചിരുന്നു.

Advertisement