വാഷിംഗ്ടണ്‍: ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ലണ്ടനിലെ സ്‌ഫോടനത്തെക്കുറിച്ചാണ് ട്രംപിന്റെ പരാമര്‍ശം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയുന്ന കാര്യത്തില്‍ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇതിനോടകം താന്‍ നടത്തിയെന്നും ട്രംപ് അവകാശപ്പെടുന്നു. ട്വിറ്ററിലാണ് ട്രംപിന്റെ പ്രതികരണം.

ഇന്ന് രാവിലെയാണ് ലണ്ടനിലെ പ്രസിദ്ധമായ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. നിരവധിപേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.


Also Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയായിട്ടേ പ്രതികരിക്കൂ: ലോക്നാഥ് ബെഹ്‌റ


‘പരാജിതരായ’ ഭീകരര്‍ക്കു നേരെ കൂടുതല്‍ കര്‍ശനമായ സമീപനങ്ങളാണു വേണ്ടത്. അവരുടെ റിക്രൂട്ടിങ് ‘ടൂള്‍’ ആയിരിക്കെ ഇന്റര്‍നെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്’ ‘.

അതേസമയം അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളില്‍ സൂചനയുണ്ട്. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു യു.എസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇക്കഴിഞ്ഞ ജനുവരി 27നു പുറത്തിറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിനും കോടതി നടപടികള്‍ക്കും ഇടയാക്കിയിരുന്നു.

നേരത്തെ ചൈനയും ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ ഗൂഗിളിനും വിലക്കുണ്ട്.