കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വ്യവസായികള്‍ക്ക് ശുഭപ്രതീക്ഷ. 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനു അവസാനം കുറിച്ച തെരഞ്ഞെടുപ്പുഫലത്തെ വ്യവസായലോകം സ്വാഗതം ചെയ്തു. തൃണമൂലിന്റെ വിജയത്തെ ബംഗാള്‍ ചേംബറും ബംഗാള്‍ നാഷണല്‍ ചേംബറും സ്വാഗതം ചെയ്തു.

ബംഗാള്‍ ഇന്ന് എന്താണ് ചിന്തിക്കുന്നതെന്നതിന് ഉദാഹരണമാണ് ഫലമെന്ന് പ്രമുഖ വ്യവസായിയും ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനുമായ ആര്‍.പി. ഗോയങ്ക പറഞ്ഞു. വിശാലമായ അര്‍ഥത്തില്‍ ജനാധിപത്യത്തിനുണ്ടായ വിജയമാണിതെന്നും ഗോയങ്ക പറഞ്ഞു.

ബംഗാളില്‍ എന്താണ് മമത ചെയ്യാന്‍ പോകുന്നതെന്ന് ചോദിക്കാനുള്ള സമയമല്ലിത്. എന്തു തന്നെയായാലും അഗ്‌നിപരീക്ഷയില്‍ ജയിച്ച മമതാ ബാനര്‍ജിയെ അഭിനന്ദിക്കുന്നു.എന്നാല്‍ ബംഗാളിന്റെ നഷ്ടപ്പെട്ട മഹത്വം വീണെ്ടടുക്കാന്‍ ഞങ്ങള്‍ എന്ത് സഹായം വേണമെങ്കിലും നല്‍കണമെന്ന് ഗോയങ്ക വ്യക്തമാക്കി. എല്ലാവരും ഏറെക്കാലും പ്രതീക്ഷിച്ചതാണ് സംഭവിച്ചിരിക്കുന്നതെന്ന് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സഞ്ജീവ്‌ഗോയങ്ക പറഞ്ഞു. സംസ്ഥാനത്ത്ജനാധിപത്യം വിജയിച്ചിരിക്കുകയാണ്. ഇത്മറ്റുള്ളവര്‍ കണ്ണുതുറന്നു കാണേണ്ടതാണെന്ന്‌സഞ്ജീവ് പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു കഴിഞ്ഞു. വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കുകയാണ് ചെയ്യേണ്ടത്. ബംഗാളിനെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ എല്ലാവരുടെയും എളിയ ശ്രമമാണ് ഇനി വേണ്ടതെന്ന് ഹര്‍ഷ് നിയോത പറഞ്ഞു. മമതാബാനര്‍ജിയുടെ വാഗ്ദാനങ്ങളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തതിന്റെ തെളിവാണ് ഈ വിജയമെന്ന്അംബുജ റിയാല്‍റ്റി മേധാവി കൂടിയായ ഹര്‍ഷ് നിയോത പറഞ്ഞു.