Categories

പശുവിനെ കൊന്നാല്‍ അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവ്; മനുഷ്യനെ കൊന്നാല്‍ 2 വര്‍ഷവും; ഇതെന്ത് നീതിയെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി

ന്യൂദല്‍ഹി: പശുവിന്റെ വില പോലും മനുഷ്യന് നല്‍കുന്നില്ലെന്ന് ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍. കാറിടിച്ച് ബൈക്ക് യാത്രികന്‍മരിച്ച സംഭവത്തില്‍ കാറുടമയ്ക്ക് രണ്ടു കൊല്ലം മാത്രം ശിക്ഷ വിധിച്ച സന്ദര്‍ഭത്തിലാണ് ജഡ്ജി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.

പശുവിനെ കൊന്നാല്‍ കിട്ടുന്ന ശിക്ഷ അഞ്ച് മുതല്‍ 14 വരെ തടവെങ്കിലും മനുഷ്യനെ കൊന്നാല്‍ ലഭിക്കുന്നത് 2 വര്‍ഷം തടവാണ്. എന്നാല്‍ അശ്രദ്ധയോടെ വണ്ടിയോടിച്ച് ആളെക്കൊന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷ’, ജഡ്ജി വിധിപ്രസ്താവത്തില്‍ പറഞ്ഞു.

2015ല്‍ മാത്രം ഇന്ത്യയില്‍ 4.64 ലക്ഷം റോഡ് അപകടങ്ങളുണ്ടായെന്നും ഇന്ത്യയില്‍ നാണക്കേടുണ്ടാകുന്ന തരത്തില്‍ റോഡ് അപകങ്ങള്‍ വര്‍ധിക്കുകയാണെന്നും കോടതി നീരിക്ഷിക്കുകയും ചെയ്തു.


dONT mISS ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിച്ചിരിക്കുമെന്ന് സുനില്‍ കുമാര്‍: എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ നടപടി


2008 ല്‍ ദല്‍ഹിയില്‍ ആഡംബരക്കാറായ ബിഎംഡബ്ലു ഇടിച്ച് ബൈക്ക് യാത്രികനായ അനൂപ് ചൗഹാന്‍ കൊല്ലപ്പെടുകയും സഹയാത്രികനായ മൃഗാങ്ക് ശ്രീവാസ്തവയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ കാറോടിച്ചിരുന്ന യുവവ്യവസായി ഉത്സവ് ബാഷിന് രണ്ടു വര്‍ഷം തടവും അപകടത്തില്‍ മരിച്ചയാളുടെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും പരിക്കേറ്റയാള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

2008 സെപ്തംബര്‍ 11നായിരുന്നു കേസിനാസ്പദമായ അപകടം. ബി.ബി.എ വിദ്യാര്‍ത്ഥിയായിരുന്ന ബാഷിന്‍ ഓടിച്ചിരുന്ന കാര്‍ സൗത്ത് ദല്‍ഹിയില്‍ വെച്ച് അതിവേഗത്തില്‍ പാഞ്ഞ് വന്ന് അനുജ് ചൗഹാന്‍, മൃഗാഹങ്ക് ശ്രീവാസ്തവ് എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന കാറിലിടിക്കുകയായിരുന്നു.

ബാഷിന്‍ ഓടിച്ചിരുന്ന കാറിനടിയില്‍പ്പെട്ട ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനൂജ് മരണപ്പെടുകയായിരുന്നു. പരിക്കുകളോടെ മൃഗാങ്ക് രക്ഷപ്പെട്ടു.അപകടശേഷം ചത്തിഗഡിലേക്ക് കടക്കാന്‍ ശ്രമിച്ച ബാഷിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ വിധി മെയില്‍ പുറപ്പെടുവിച്ചെങ്കിലും ശിക്ഷാ വിധി പുറപ്പെടുവിക്കുമ്പോഴാണ് ജഡ്ജി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.



‘നേതാക്കളുടെ പല്ല് അടിച്ചു കൊഴിക്കാന്‍ ഇറക്കിവിട്ട മഹതിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി ശോഭനമായിരിക്കില്ല’; ചാനല്‍ ചര്‍ച്ചകളില്‍ അസഭ്യവര്‍ഷം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ വായടപ്പിച്ച് എം.എം മണി

കോഴിക്കോട്: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രനെ പേരടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്ത്രി. ചാനല്‍ ചര്‍ച്ചകളില്‍ ശോഭ പുലര്‍ത്തുന്ന ക്ഷുഭിത സ്വഭാവത്തെയായിരുന്നു മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതിക