മുംബൈ: ഫെബ്രുവരിയിലെ വ്യാവസായിക ഉത്പ്പാദന നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ഉത്പ്പാദന നിരക്ക് 3.6 ശതമാനമായിട്ടാണ് കുറഞ്ഞത്.

ഖനനം, ഇലക്ട്രിസിറ്റി, ഉപഭോക്തൃ വസ്തുക്കള്‍ എന്നീ രംഗങ്ങളിലുണ്ടായ ഇടിവാണ് ഉത്പ്പാദന നിരക്ക് കുറയാന്‍ ഇടയാക്കിയത്. ജനുവരിയിലെ വ്യവസായിക ഉത്പ്പാദന നിരക്ക് 3.9 ശതമാനമായിരുന്നു.

Subscribe Us:

നിര്‍മ്മാണരംഗത്തെ വളര്‍ച്ചാനിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ 3.3 ശതമാനമായിരുന്ന നിരക്ക് ഫെബ്രുവരിയില്‍ 3.5 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് നിരക്കു വര്‍ധിപ്പിച്ചില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.