ന്യൂദല്‍ഹി: വ്യാവസായിക ഉദ്പ്പാദന വളര്‍ച്ചാനിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. ജനുവരിയില്‍ അവസാനിച്ച കണക്കുകളനുസരിച്ച് നിരക്ക് 3.7 ശതമാനത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഇതേസമയം വ്യാവസായിക വളര്‍ച്ച 16.8 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ വ്യാവസായിക ഉദ്പ്പാദന സൂചിക 2010 ഡിസംബറില്‍ 1.6 ശതമാനത്തില്‍ നിന്നും 2.5ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു.

അതിനിടെ ഉദ്പ്പാദന നിരക്കിലുണ്ടായ ഇടിവ് ചിന്തിക്കേണ്ട വിഷയമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. നിലവിലെ സ്ഥിതി കണക്കിലെടുത്ത് റിസര്‍വ്വ് ബാങ്ക് കൂടുതല്‍ കടുത്ത നടപടികളെടുക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.