മുബൈ: രാജ്യത്ത് ജൂണ്‍ മാസത്തിലെ വ്യാവസായിക ഉത്പാദനത്തില്‍ പ്രതീക്ഷയില്‍ കവിഞ്ഞ വര്‍ധനവ് രേഖപ്പെടുത്തി. 8.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മേയ് മാസത്തില്‍ ഇത് 5.6 ശതമാനമായിരുന്നു. 5.5 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ദനമാര്‍ പ്രതീക്ഷിച്ചിരുന്നത്.

ഉത്പന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ച 10 ശതമാനമായും വര്‍ധിച്ചു. മെയ് മാസത്തില്‍ ഇത് 5.6 ശതമാനമായിരുന്നു.

റിസര്‍വ് ബാങ്ക് ഈയിടെ വായ്പാ നിരക്കുകള്‍ അര ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇത് ഉതപാദന മേഖലക്ക് വരും ദിവസങ്ങളില്‍ തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. യുഎസ് വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന ഭീതിയും ഉത്പാദന മേഖലയെ ഉലയ്ക്കുമെന്നാണ് കരുതുന്നത്.

ജൂലൈ 30ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവില സൂചികയില്‍ 16.45 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. നാലര മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവില സൂചിക ഉയര്‍ന്നതും പ്രതിസന്ധി തീര്‍ക്കുമെന്നു കരുതുന്നു.