മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകം നല്‍കി വ്യാവസായിക വളര്‍ച്ച് വീണ്ടും ഇരട്ട അക്കത്തിലേക്ക് കുതിച്ചുകയറി. ഒക്ടോബറില്‍ വ്യാവസായിക സൂചിക 10.88 ശതമാനമായാണ് ഉയര്‍ന്നത്.

വ്യാവസായിക രംഗത്തെ വളര്‍ച്ച സാമ്പത്തിക മേഖലയ്്ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. നേരത്തേ വളര്‍ച്ചാ നിരക്ക് ആഗസ്റ്റില്‍ 4.39 ശതമാനമായും സെപ്റ്റംബറില്‍ 6.92 ശതമാനവും ആയിരുന്നു.

ഇലക്ട്രിസിറ്റി, വാഹനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നീ മേഖലകളിലാണ് മികച്ച മുന്നേറ്റം ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം 8.8 ശതമാനമായും ഉല്‍പ്പാദനമേഖലയിലെ വളര്‍ച്ച 11.3 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്.