മുംബൈ: രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ എട്ടുമാസമായി ഇരട്ടസംഖ്യയില്‍ കുതിക്കുന്ന വ്യാവസായിക വളര്‍ച്ച 7.1 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. വളര്‍ച്ചാ നിരക്ക് കഴിഞ്ഞ മേയില്‍ 11.5 ശതമാനമായിരുന്നു. മണ്‍സൂണിന്റെ ഏറ്റക്കുറച്ചിലും സിമന്റുല്‍പ്പാദനം കുറഞ്ഞതുമാണ് നിരക്ക് കുറയാന്‍ കാരണമായത്.

എന്നാല്‍ വ്യാവനസായിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതില്‍ ആശങ്കപ്പെടേണ്ടെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ജനായ ഡോ. ശുഭദ റാവു അഭിപ്രായപ്പെട്ടു. വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ അടിക്കടി മാറ്റങ്ങളുണ്ടാകും . എല്ലായ്‌പ്പോഴും ഇരട്ടസംഖ്യാ വളര്‍ച്ച നേടാന്‍ കഴിയില്ല. ഈ സാമ്പത്തിക വര്‍ഷം നിരക്ക് കുറയാന്‍ സാധ്യതയുണ്ടായിരുന്നതായും ശുഭദ കൂട്ടിച്ചേര്‍ത്തു. കാര്‍ഷികമേഖലയിലെ വളര്‍ച്ച കുറയുമ്പോഴും വ്യാവസായിക വളര്‍ച്ചയില്‍ ഇടിവില്ലാതിരുന്നത് ഇ്ന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അലോസരപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ സാമ്പത്തികരംഗത്ത് ആശങ്കയുണ്ടാക്കുമെന്നാണ് കരുതുന്നത്‌ .